വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവരെ കേസില്‍ പ്രതിയാക്കണോ…

By :  Editor
Update: 2018-04-28 03:04 GMT

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവരെ കേസില്‍ പ്രതിയാക്കണോ വകുപ്പ് തല നടപടി മതിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയത്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, രേഖകളില്‍ തിരിമറി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്നുമാണ് നിയമോപദേശം ലഭിച്ചത്.

അതേസമയം, ഗൃഹനാഥനെ മര്‍ദ്ദിച്ച കേസില്‍ ശ്രീജിത്തിനെ പ്രതിയാക്കാന്‍ പൊലീസ് പ്രചരിപ്പിച്ചത് വ്യാജമൊഴിയാണെന്ന് വ്യക്തമായി. മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രേഖയുടെ ഉറവിടം കണ്ടെത്താനായില്ല. പ്രത്യേക അന്വേഷ സംഘം പരിശോധന തുടരുകയാണ്. മൊഴി വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയേക്കും.

Tags:    

Similar News