ഷാജഹാന്റെ ചെങ്കോട്ട ഇനി ഡാല്‍മിയക്ക് സ്വന്തം
ന്യൂഡല്‍ഹി: ഷാജഹന്റെ ചെങ്കോട്ട അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു. ചരിത്ര സ്മാരകങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിപ്രകാരമാണ് 77 വര്‍ഷത്തെ വ്യവസായ പാരമ്പ്യരമുള്ള ഡാല്‍മിയ ചെങ്കോട്ടയെ സ്വന്തമാക്കിയത്. 25…
ന്യൂഡല്‍ഹി: ഷാജഹന്റെ ചെങ്കോട്ട അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു. ചരിത്ര സ്മാരകങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിപ്രകാരമാണ് 77 വര്‍ഷത്തെ വ്യവസായ പാരമ്പ്യരമുള്ള ഡാല്‍മിയ ചെങ്കോട്ടയെ സ്വന്തമാക്കിയത്. 25 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള ചെങ്കോട്ടയെ ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ചെങ്കോട്ടയുടെ വികസപ്രവര്‍ത്തനങ്ങള്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കുക ഡാല്‍മിയ ഗ്രൂപ്പ് ആയിരിക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് പദ്ധതി പ്രകാരണമാണ് ചെങ്കോട്ടയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ഡാല്‍മിയ ഗ്രൂപ്പിന് ലഭിച്ചത്.
ചെങ്കോട്ടയില്‍ ഡാല്‍മിയ കുടിവെള്ള കിയോസ്‌കുള്‍, ബെഞ്ചുകള്‍ എന്നിവ അടുത്ത ആറുമാസത്തിനകം സ്ഥാപിക്കും. ശൗചാലയങ്ങളുടെ വികസനം, നടപ്പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, 3 ഡി തിയേറ്റര്‍, വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രം, കഫറ്റീരിയ എന്നിവയാണ് ഡാല്‍മിയയുടെ ഭാവി വികസന പദ്ധതികള്‍.
ചെങ്കോട്ടയെ വികസിപ്പിക്കാനായി ടൂറിസം മന്ത്രാലയം അവസനം നല്‍കിയതില്‍ അഭിമാനമുണ്ടെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുന്ദീപ് കുമാര്‍ പറഞ്ഞു. ചെങ്കോട്ടയെ ലോകോത്തര സ്മാരകമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.