പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ കേരള പോലീസിന് 'അഫിസ്

കോഴിക്കോട്: കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ വിരട്ടലിന്റെയും മൂന്നാംമുറയുടെയും ആവശ്യം ഇനി വരുമെന്ന് തോന്നുന്നില്ല .സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സ്‌കാനറില്‍ പ്രതിയുടെ വിരലൊന്നുവെച്ചാല്‍ 'ജാതകം'…

By :  Editor
Update: 2018-04-28 23:55 GMT

കോഴിക്കോട്: കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ വിരട്ടലിന്റെയും മൂന്നാംമുറയുടെയും ആവശ്യം ഇനി വരുമെന്ന് തോന്നുന്നില്ല .സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സ്‌കാനറില്‍ പ്രതിയുടെ വിരലൊന്നുവെച്ചാല്‍ 'ജാതകം' മുഴുവന്‍ ലൈവ് ആയി തെളിയും.ആഭ്യന്തരവകുപ്പ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ആരംഭിക്കാന്‍ ഒരുങ്ങുന്ന ഓട്ടോമാറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (അഫിസ്) ആണ് ഇതിനുസഹായിക്കുന്നത്.പുതിയ സംവിധാനത്തില്‍ നിലവില്‍ ഒന്നരലക്ഷത്തോളം കുറ്റവാളികളുടെ വിശദാംശങ്ങള്‍ പോലീസ് ആസ്ഥാനത്ത് ശേഖരിച്ചിട്ടുണ്ട്.ഭാവിയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പുമായിചേര്‍ന്ന് ദേശീയതലത്തില്‍തന്നെ കുറ്റവാളികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറാനാകും.യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ.) അംഗീകരിച്ച സ്വകാര്യകമ്പനിയാണ് ജപ്പാന്‍നിര്‍മിത സ്‌കാനറുകള്‍ പോലീസിന് നല്‍കുന്നത്.

Tags:    

Similar News