മസാലദോശ കഴിക്കാന്‍ ഇനി ഹോട്ടലുകള്‍ അന്വേഷിക്കേണ്ട
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഒര്‍ഡര്‍ ചെയ്യുന്നവയില്‍ ഒന്നാണല്ലോ മസാലദോശ. നല്ല രുചിയുള്ള മസാലദോശ ലഭിക്കുന്ന ഹോട്ടലുകളും ചിലര്‍ നോക്കി വെയ്ക്കാറുണ്ട്. ഹോട്ടലില്‍ കിട്ടുന്നതു…
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഒര്‍ഡര്‍ ചെയ്യുന്നവയില്‍ ഒന്നാണല്ലോ മസാലദോശ. നല്ല രുചിയുള്ള മസാലദോശ ലഭിക്കുന്ന ഹോട്ടലുകളും ചിലര്‍ നോക്കി വെയ്ക്കാറുണ്ട്. ഹോട്ടലില്‍ കിട്ടുന്നതു പോലെ നല്ല കിടുക്കന്‍ മസാലദോശ വീട്ടില്‍ എങ്ങനെ ഉണ്ടാകാമെന്നു നോക്കാം.
മാവിന്റ ചേരുവകള്‍
1.പുഴുങ്ങലരി-2 കപ്പ്
2.ഉഴുന്ന്-1 കപ്പ്
3.ഉലുവ-ഒരു നുള്ള്
4.ചോറ്-1 കപ്പ്
5.ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുഴുങ്ങലിരിയും ഉലുവയും ഉഴുന്നും 3-5 മണിക്കൂര്‍ കുതിരാന്‍ വെയ്ക്കുക. കുതിര്‍ന്ന ശേഷം മൂന്നും കൂട്ടി
അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ദോശ മാവ് 5-6 മണിക്കൂര്‍ പുളിച്ച് പൊങ്ങി വരാന്‍ വേണ്ടി വെയ്ക്കുക, ഫെര്‍മെന്റ് ആയതിന് ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മസാല ദോശ ചേരുവകള്‍
1.ഉരുളകിഴങ്ങ്-3 എണ്ണം
2.സവാള ചെറുതായി അരിഞ്ഞത്-അരകപ്പ്
3.പച്ചമുളക്-2 എണ്ണം
4.മഞ്ഞള്‍പ്പൊടി- അര ടീസ്പ്പൂണ്‍
5.കടുക്- കാല്‍ ടീസ്പ്പൂണ്‍
6.കറിവേപ്പില- 1 തണ്ട്
7.ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു ഫൈ പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അടില്‍ കടുക് ഇട്ട് പൊടിക്കുക. അതില്‍ സവാളയും പച്ചമുളകും ഇട്ടു വഴറ്റുക. ഇതില്‍ മഞ്ഞള്‍പ്പൊടിയും കറിവേപ്പിലയും ഇട്ട് മഞ്ഞളിന്റെ പച്ചമണം പോകുന്നതു വരെ വഴറ്റുക. പിന്നീട് ഉടച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും അതില്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. വലിയൊരു ദോശക്കല്ല് ചൂടാക്കി ദോശമാവ് ഒഴിച്ച് ഒരോന്നും കനം കുറച്ച് പരത്തി ഉള്ളില്‍ മസാല ഫില്ലീങ്ങ് വച്ചു മടക്കി ചൂടോടെ ചട്‌നിക്കൊപ്പം സെര്‍വ് ചെയ്യാം.