സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹത
സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹതകളെന്നു റിപോർട്ടുകൾ , ഇദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും സിസി ക്യാമറകൾ ഉണ്ടായിരുന്നു, എന്നാല്‍ അക്രമം…
സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹതകളെന്നു റിപോർട്ടുകൾ , ഇദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും സിസി ക്യാമറകൾ ഉണ്ടായിരുന്നു, എന്നാല്‍ അക്രമം നടക്കുബോൾ ഇവയെല്ലാം പ്രവര്‍ത്തന രഹിതമാണ് എന്നാണ് അറിയുന്നത്.സമീപത്തെ സിസിടിവികളിലും അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമില്ല.ഒന്നിലധികം സിസിടിവികളുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തത് ഇതോടെ അവിടത്തെ നാട്ടുകാര്‍ക്കിടയിലും സംശയങ്ങളും ചർച്ചകൾക്കും വഴി ഒരുക്കിയിരിക്കുകയാണ്.തൊട്ടടുത്ത കുണ്ടമണ്‍കടവ് ക്ഷേത്രത്തില്‍ സിസിടിവിയുണ്ട്. ഇതിലെ ദൃശ്യങ്ങളില്‍ പതിഞ്ഞത് ആശ്രമത്തിന് തൊട്ടടുത്തുള്ള യുവാവിന്റെ ചിത്രമാണ്. തീ പിടിച്ചതറിഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാവാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതായാലും ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞ യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.ആശ്രമത്തിന് സെക്യൂരിറ്റിയും ഉണ്ടായിരുന്നു. എന്നാല്‍ അക്രമം ഉണ്ടായപ്പോൾ സെക്യൂരിറ്റിയും ഇല്ലായിരുന്നു.ഇതും പോലീസിനെ കുഴക്കുന്നതാണ്.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതില്‍ നിന്നും വാര്‍ത്താ സംഘത്തെ വിലക്കിയ പൊലീസ് ജനം ടിവി ബ്യൂറോ ചീഫിനെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് നീങ്ങുന്നതെന്ന് വ്യക്തമായെന്ന് ബിജെപിയും ആരോപിച്ചു