ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട് : അവിശ്വാസികളായ പോലീസുകാരെ സന്നിധാനത്ത് നിന്ന് പിന്‍വലിക്കണമെന്നാവശ്യം
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് . ശബരിമലയില്‍ ഭക്തജനങ്ങളെ സഹായിക്കാന്‍ എന്നപേരില്‍ നിയോഗിക്കപ്പെട്ട അവിശ്വാസികളായ മുഴുവന്‍ പോലീസുകാരെയും, പിന്‍വലിക്കണമെന്നും പകരം ശബരിമല ശാസ്താവിന്റെ ആചാരങ്ങളെ മാനിക്കുന്നവരെ നിയമിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു.
അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി . മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത് . പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ ആചാരലംഘനം
പോലീസ് ഉദ്യോസ്ഥര്‍ക്ക് ഇതിന് ഒത്താശ നല്‍കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു . ആചാര ലംഘനം സംബന്ധിച്ച് മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.