പതിനേഴാമത് തത്ത്വസമീക്ഷാ സത്രത്തിൻ്റെ ഭാഗമായി സത്രശാലയുടെ കാൽനാട്ടൽ കർമ്മം നടന്നു

വടക്കാഞ്ചേരി: ഡിസംബർ 21 മുതൽ 30 വരേ നടക്കുന്നപതിനേഴാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സത്രശാലയുടെ കാൽനാട്ടൽ കർമ്മം ഭക്തി ആവേശ ലഹരിയിൽ നടന്നു. ഹിന്ദുനവോന്ഥാൻ…

By :  Editor
Update: 2018-10-27 07:08 GMT

വടക്കാഞ്ചേരി: ഡിസംബർ 21 മുതൽ 30 വരേ നടക്കുന്നപതിനേഴാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സത്രശാലയുടെ കാൽനാട്ടൽ കർമ്മം ഭക്തി ആവേശ ലഹരിയിൽ നടന്നു. ഹിന്ദുനവോന്ഥാൻ പ്രതിഷ്ഠാൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ ചടങ്ങ് നിർവ്വഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ സ്ത്രങ്ങളുടെ സത്രമായി നൈമിഷാരണ്യം മാറിയത് എങ്ങി നേയെന്നും, ഋഷി പ്രോക്തങ്ങളായ ശാസ്ത്രങ്ങളിലെ തത്ത്വമൂല്ല്യ സിദ്ധാന്തങ്ങൾ സമൂഹത്തിൽ എങ്ങനേ കൈമാറണമെന്നതിനേക്കുറിച്ച് സ്വാമിജി വിശദീകരിച്ചു. പതിനേഴാമത് സത്രത്തിൻ്റെ മുന്നൊരുക്കങ്ങളേക്കുറിച്ച് സത്രം ഭാരവാഹികളായ സാധു. പത്മനാഭനും, കെ.വിജയൻ മേനോനും വിവരിച്ചു. യജ്ഞവേദിയിൽ നടക്കുന്ന വിഷ്ണു സഹസ്രനാമ സമൂഹജപയജ്ഞത്തേക്കുറിച്ചും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരാറുള്ള വിവിധ മത്സരങ്ങളേ ക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. സ്വാമിജിമാരായ പ്രജ്ഞാനന്ദ തീർത്ഥ, ശങ്കരാനന്ദതീർത്ഥ, ശുദ്ധാനന്ദതീർത്ഥ, നിഗമാനന്ദതീർത്ഥ, മാതാജി ഈശാനിപ്രാണ, ബ്രഹ്മർഷി.ദേവപാലൻ, ടി.പുരുഷോത്തമൻ, ഐ.വിജയകുമാർ, എ.കെ.ഗോവിന്ദൻ ,പി .വി.നാരായണൻ, പി.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവരും.നിരവധി വിശ്വാസികളും പങ്കെടുത്തു.

Similar News