ശബരിമല ; യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ അതൃപ്തിയുമായി കര്‍ണാടക സര്‍ക്കാർ
ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രിമാർ പലരും എത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം…
ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രിമാർ പലരും എത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം നടത്തിയത്. യുവതി പ്രവേശന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ കൂടി സഹായം തേടുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ ഈ വിഷയത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിലുള്ള അതൃപ്തി കര്‍ണാടക പ്രതിനിധി അറിയിച്ചു.ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് മന്ത്രിമാര്‍ യോഗത്തിനെത്താത്തതെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ഇത് തെറ്റായ കാര്യമാണെന്ന് കടകംപള്ളിയുടെ ഓഫീസ് അറിയിച്ചു.
പരസ്യം : രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ
10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ;
COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775