മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമി

ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത് മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല…

By :  Editor
Update: 2018-03-23 23:47 GMT

ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത്

മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമിയുടെ പ്രസംഗം.മലബാറിലെ പ്രമുഖ മതപ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രസംഗമാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. മലയാളം സാഹിത്യ ലോകത്ത് ആദരവ് പിടിച്ചുപറ്റിയ സാഹിത്യകാരന്മാരുടെ കൃതികളെ അവഹേളിച്ചു കൊണ്ടാണ് ഖാസിമിയുടെ പ്രഭാഷണം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങി പ്രചരിക്കുന്നുണ്ട്.ഒരു റമദാൻ കാലത്തെ മതപ്രഭാഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

മലയാളത്തിലെ സാഹിത്യങ്ങളെ നിരൂപിക്കാമെങ്കിൽ, അതിനൊരു വര വരക്കാമെങ്കിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും എന്നാണ് പറയേണ്ടത്. ലോകചരിത്രത്തിന്റെ ഗതിമാറ്റിയത് കുരിശ് സംഭവമാണെങ്കിൽ അതുപോലെ മലയാളത്തിന്റെ ഗതി മാറ്റിയത് ഈ ഖസാക്കിന്റെ ഇതിഹാസമാണ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്താ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥ? അച്ഛന്റെ ഭാര്യ, അഥവാ ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണത്. ഞാൻ വിശദീകരിക്കുന്നില്ല, വിശുദ്ധ റമദാനാണ്, മഹാന്മാരൊക്കെ ഇരിക്കുന്ന സദസ്സാണ്, അതുകൊണ്ട് ഞാൻ വിശദീകരിക്കുന്നില്ല. എന്താ എം ടിയുടെ അസുരവിത്ത്, എന്താ കാലം? തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്. എന്താ തകഴിയുടെ ചെമ്മീൻ,കയറ്? കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്? സമപ്രായക്കാരായ സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന തരുണീമണികൾ, കിഴവികളായ പെണ്ണുങ്ങളാണെങ്കിൽ സ്തനം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടാകും തുടങ്ങി സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പ്രസംഗത്തിലുടനീളം. ആദ്യരാത്രികൾ തീരാത്ത ലോകമാണ് സ്വർഗമെന്നും ഇദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഈ പ്രസംഗത്തിനെതിരെ ഉയരുന്നത്.

Similar News