ശബരിമല ;പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്…

By :  Editor
Update: 2018-11-13 04:58 GMT

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചിരുന്നു. പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

വിധി പറ‌ഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ നിലവിലെ ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറില്‍ ഹര്‍ജി പരിശോധിച്ചത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്‌റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരും ബെഞ്ചില്‍ അംഗമായിരുന്നു.

Similar News