ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസില്‍ രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്‍തു
ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്‍തു. പത്തനംതിട്ട ഒന്നാം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ്…
ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്‍തു. പത്തനംതിട്ട ഒന്നാം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റിമാൻഡ് ചെയ്ത രഹ്നയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. അതേസമയം, അറസ്റ്റിനെ തുടർന്ന് ബിഎസ്എൻഎല്ലിൽ നിന്നും രഹ്നയെ സസ്‍പെന്‍റ് ചെയ്‍തു.മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ശേഷവും അറസ്റ്റ് ചെയ്യാതിരുന്നത് വിവാദമായതോടെയാണ് രഹ്നാ ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ രഹ്ന ഫാത്തിമ ജോലിചെയ്യുന്ന പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയാണ് രഹ്നയെ പോലിസ് അറസ്റ്റ് ചെയ്തത്.