മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും അവഹേളിച്ച നടപടിയില്‍ മനോരമക്ക് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ താക്കീത്
മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും അവഹേളിച്ച നടപടിയില്‍ മനോരമ ന്യൂസിന് കര്‍ശന താക്കീത്. നാഷണല്‍ ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ്…
മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും അവഹേളിച്ച നടപടിയില്‍ മനോരമ ന്യൂസിന് കര്‍ശന താക്കീത്. നാഷണല്‍ ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് താക്കീത് നല്‍കിയത്. ഈ വർഷം മെയ് മാസം 28 നു തിരുവാ എതിര്‍വാ എന്ന പരിപാടിയിലാണ് കുമ്മനം രാജശേഖരനെയും അമിത് ഷായെയും അവഹേളിച്ചത്. തിരുവാ എതിര്‍വാ എന്ന പരിപാടിയില്‍ 'എവരി ഡോഗ് ഹാസ് എ ഡേ' എന്ന വാചകമുപയോഗിച്ചു കുമ്മനം രാജശേഖരന്റെ മിസോറാം ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ചത്.
പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ പരിപാടിയുടെ പുനര്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചെങ്കിലും മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതോടെ ബിജെപി നേതാക്കള്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.ഇതാദ്യമാണ് മലയാളത്തില്‍ ഒരു ചാനല്‍ ഇപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.