മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ

ശബരിമല: മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ നടക്കും. ഇതിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ ആരംഭിച്ചു. ശനിയാഴ്ച തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രാസാദശുദ്ധി നടന്നു.…

By :  Editor
Update: 2019-01-13 00:28 GMT

ശബരിമല: മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ നടക്കും. ഇതിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ ആരംഭിച്ചു. ശനിയാഴ്ച തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രാസാദശുദ്ധി നടന്നു. ഇന്ന് ബിംബ ശുദ്ധി ക്രിയകള്‍ നടക്കും. ഇതിന്റെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തി അഞ്ച് കലശം എന്നിവയുമുണ്ടാകും. മകരജ്യോതിയും തിരുവാഭരണമണിഞ്ഞുള്ള ദീപാരാധനയും തൊഴുന്നതിനായി ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. പാണ്ടിത്താവളം ഭാഗത്താണ് പര്‍ണശാലകള്‍ ഏറെയും. അതേസമയം തിരക്ക് കുറവായതിനാല്‍ ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് പര്‍ണശാലകള്‍ കുറവാണ്.

Full View

അതേസമയം മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി നിലയ്ക്കല്‍ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Similar News