സാഷ്ടാംഗ നമസ്കാരം എന്നാൽ എന്തെന്നറിയാൻ

നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം, നെറ്റി…

By :  Editor
Update: 2019-01-26 05:42 GMT

നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം, നെറ്റി എന്നിങ്ങനെ നാലു സ്ഥാനങ്ങൾ മാത്രമേ നിലത്തു സ്പർശിക്കാൻ പാടുള്ളൂ. ഇവ നിലത്തു മുട്ടിച്ചു കൊണ്ട് കൈകൾ തലയ്ക്ക് മീതെ നീട്ടി തൊഴുന്നു.

ഇത്തരത്തിൽ തൊഴു കൈ കൂപ്പുന്നത് അഞ്ചാം അംഗവും ദേവ സ്തുതിയാർന്ന വാക്ക് ആറാം അംഗവും ദേവനെ (ദേവത യേ ) ദർശിക്കുന്ന കണ്ണ് ഏഴാമംഗവും ദേവനെ (ദേവതയേ )ധ്യാനിക്കുന്ന മനസ്സ് എട്ടാമംഗവുമാണ്. തെക്കോട്ടും വടക്കോട്ടും ദർശനമുളള ക്ഷേത്രങ്ങളിൽ സാഷ്ട്ടാംഗ നമസ്ക്കാരം ചെയ്യാൻ പാടില്ലയെന്നും ചില പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

ഉരസാ ശിരസാ വാചാ

മനസാഞ്ജലിനാ ദൃശാ

ജാനുഭ്യാം ചൈവ പാദാഭ്യാം

പ്രണാമോ അഷ്ടാംഗ ഈരിതഃ എന്നാണു പ്രമാണശ്ലോകം.

Similar News