ഷോപ്പിങ് മാളില്‍ പുലിയിറങ്ങി

മഹാരാഷ്ട്ര താനെയിലെ ഷോപ്പിങ് മാളില്‍ കണ്ട പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടി. താനെയിലെ കോറം മാളിലെ സി.സി.ടി.വിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയും…

By :  Editor
Update: 2019-02-20 04:23 GMT

മഹാരാഷ്ട്ര താനെയിലെ ഷോപ്പിങ് മാളില്‍ കണ്ട പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടി. താനെയിലെ കോറം മാളിലെ സി.സി.ടി.വിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സംയുക്തമായ തിരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടിയത്.

പുലര്‍ച്ചെ അഞ്ചരയോടെ കോറം മാളിലെ പാര്‍ക്കിംങ് ഏരിയയിലാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്.പുലിയെ കണ്ടതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ഷോപ്പിങ് മാള്‍ അടച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് നാട്ടുകാര്‍ ഷോപ്പിങ് മാള്‍ പരിസരത്ത് തടിച്ചുകൂടി. ഇത് തിരച്ചിലിനെ ബാധിക്കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പുള്ളിപ്പുലിയെ സത്കാര്‍ റസിഡന്‍സിയിലെ വാട്ടര്‍ടാങ്കിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.

Similar News