ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിൽ കുറവ് ; സ്ട്രോംഗ് റൂം നാളെ തുറന്ന് പരിശോധിക്കാൻ തീരുമാനം

പത്തനംതിട്ട ; ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ കുറവ് . 40 കിലോ സ്വർണ്ണവും,100 കിലോ വെള്ളിയുമാണ് കുറവുള്ളത് . സ്ട്രോംഗ് റൂമിലേയ്ക്ക് സ്വർണ്ണവും, വെള്ളിയും മാറ്റിയതിനു…

By :  Editor
Update: 2019-05-26 02:31 GMT

പത്തനംതിട്ട ; ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ കുറവ് . 40 കിലോ സ്വർണ്ണവും,100 കിലോ വെള്ളിയുമാണ് കുറവുള്ളത് . സ്ട്രോംഗ് റൂമിലേയ്ക്ക് സ്വർണ്ണവും, വെള്ളിയും മാറ്റിയതിനു രേഖകളുമില്ല . ഇതേ തുടർന്ന് നാളെ സ്വര്‍ണം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂം ദേവസ്വം ഓഡിറ്റ് വിഭാഗം തുറന്ന് പരിശോധിക്കും.

ശബരിമലയില്‍ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു.ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്‌ട്രോങ് റൂമിലാണ്. അസിസ്റ്റന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ട്രോംഗ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ മാത്രമേ സ്ട്രോംഗ് റൂം തുറക്കാന്‍ സാധിക്കുകയുള്ളൂ.

സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും .സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുതിയ ആള്‍ വരുമ്പോള്‍ സ്വര്‍ണത്തിന്റെ കണക്കുകള്‍ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. .എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി അത് നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളത്

Similar News