കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: 8 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി,…
ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതിന്റെ തുടച്ചയായി ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജരായിരിക്കാനും രക്ഷാസേനയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ പൊടിക്കാറ്റില്‍ 125ഓളം പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ് പ്രധാനമായും കാലാവസ്ഥ മുന്നറിയിപ്പുള്ളത്.