ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാതെ ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാതെ ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അമേരിക്ക. പാകിസ്ഥാനില്‍ ഭീകരവാദികള്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം പാകിസ്ഥാനാണെന്ന്…

By :  Editor
Update: 2019-06-08 14:01 GMT

വാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാതെ ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അമേരിക്ക. പാകിസ്ഥാനില്‍ ഭീകരവാദികള്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം പാകിസ്ഥാനാണെന്ന് അമേരിക്കന്‍ വക്താവ് പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

പാകിസ്ഥാന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികള്‍ക്കു വിധേയരാക്കുകയും ചെയ്യണമെന്ന് അമേരിക്ക വ്യക്തമാക്കി. ഇത്തരം സംഘംങ്ങള്‍ക്ക് ആയുധം വാങ്ങാനും അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുമുള്ള സാഹചര്യം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നതായും അമേരിക്ക അറിയിച്ചു.

Similar News