നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു

നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഒബ്സര്‍വേഷനിലേക്ക് മാറ്റിയ നാലു പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള…

By :  Editor
Update: 2019-06-08 14:03 GMT

നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഒബ്സര്‍വേഷനിലേക്ക് മാറ്റിയ നാലു പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേരുടെ നിലയും തൃപ്തികരമാണ്.

നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരില്‍ 11 പേരില്‍ ആരോഗ്യനില മെച്ചപ്പെട്ട നാല് പേരെ ഒബ്സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഈ നാല് പേരെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഐസലോഷന്‍ വാര്‍ഡില്‍ കഴിയുന്ന 7 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായതും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പ്രതീക്ഷ നല്‍കുന്നുവെന്ന് മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

Similar News