ഡീസല്‍ വാങ്ങാന്‍ പമ്പ് വരെ പോകേണ്ട! ഹോ ഡെലിവറിയുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം
മുംബൈ: ഡീസല്‍ വീടുകളില്‍ എത്തിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും. നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹോം ഡെലിവറി ഓഫര്‍ ചെയ്തിരുന്നു. എച്ച് പി ഫ്യുവല്‍ കണക്ട്…
;മുംബൈ: ഡീസല്‍ വീടുകളില്‍ എത്തിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും. നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹോം ഡെലിവറി ഓഫര്‍ ചെയ്തിരുന്നു. എച്ച് പി ഫ്യുവല്‍ കണക്ട് എന്ന പേരിലാണ് പദ്ധതി.
പ്രത്യേക ഉപകരണവും മെഷിനറിയും ഉള്ള ഉപഭോക്താക്കളാണ് സേവനം ലഭിക്കുക. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഉറാന്‍, റായ്ഗഡ് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമായിട്ടുള്ളത്. വരും ദിനങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ സംവിധാനം ലഭ്യമാക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൂനെയില്‍ ഡീസല്‍ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കിയിരുന്നു. ഡീസല്‍ ഡിസ്‌പെന്‍സര്‍ ഘടിപ്പിച്ച ട്രക്കുകളിലാണ് ഡീസല്‍ ഡെലിവറി നടത്തുന്നത്. ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്ബനികള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ഹോം ഡെലിവറി.