ബേനസിര്‍ ഭൂട്ടോ വധം: അഞ്ച് പ്രതികള്‍ക്ക് ജാമ്യം

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധക്കേസില്‍ പ്രതികളായ അഞ്ച് തെഹ്രീക് ഇ താലിബാന്‍ പാര്‍ട്ടി (ടി.ടി.പി) പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അബ്ദുള്‍ റഷീദ്, ഐത്സാസ് ഷാ,…

By :  Editor
Update: 2018-05-08 04:36 GMT

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധക്കേസില്‍ പ്രതികളായ അഞ്ച് തെഹ്രീക് ഇ താലിബാന്‍ പാര്‍ട്ടി (ടി.ടി.പി) പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അബ്ദുള്‍ റഷീദ്, ഐത്സാസ് ഷാ, റഫാക്കത്ത് ഹുസൈന്‍, ഹുസൈന്‍ ഗുള്‍, ഷേര്‍ സമാന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സര്‍ദാര്‍ സര്‍ഫറാസ്, ജസ്റ്റിസ് മിസ്ര വക്കാസ് എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അഞ്ച് ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കണം.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ശിക്ഷാ കാലാവധി നീട്ടണമെന്നും പഞ്ചാബ് ജയില്‍ അധികൃതര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ റാവല്‍പ്പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി ഇവരെ വെറുതെവിടുകയും രണ്ട് പൊലീസുകാര്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ബേനസിര്‍ ഭൂട്ടോയുടെ സുരക്ഷ നടപടികളില്‍ വീഴ്ച വരുത്തുകയും കുറ്റകൃത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തതിനായിരുന്നു പൊലീസുകാര്‍ക്കെതിരെ നടപടി. 2007 ഡിസംബര്‍ 27ന് ലിയാക്കത്ത് ബാഗിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.

Tags:    

Similar News