ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്

ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ മോശമാക്കുന്ന…

By :  Editor
Update: 2019-07-05 00:56 GMT

ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ മോശമാക്കുന്ന വിധത്തില്‍ വനം വകുപ്പ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച്‌ നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിന്നുണ്ടാകുന്ന ശരണം വിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വനപാതയിലൂടെയുള്ള യാത്രയും ശരണംവിളികളും പരിസ്ഥിതിയെ ബാധിക്കുമെന്നും അതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.അതെ സമയം റിപ്പോര്‍ട്ടിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ രംഗത്ത് വന്നു

Tags:    

Similar News