സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം

സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലെ തര്‍ക്കം. മധ്യസ്ഥ ശ്രമങ്ങള്‍ പാളിയതോടെ ക്രമസമാധാന പ്രശ്നമില്ലാതെ സുപ്രിം കോടതി വിധി നടപ്പാക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് സര്‍ക്കാരിനെ വലക്കുന്നത്…

By :  Editor
Update: 2019-07-11 21:44 GMT

സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലെ തര്‍ക്കം. മധ്യസ്ഥ ശ്രമങ്ങള്‍ പാളിയതോടെ ക്രമസമാധാന പ്രശ്നമില്ലാതെ സുപ്രിം കോടതി വിധി നടപ്പാക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് സര്‍ക്കാരിനെ വലക്കുന്നത് .
ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. അമാന്തം കാണിച്ചാല്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമെന്നുള്ള ഭീഷണിയുമുണ്ട്. ഓര്‍ത്തഡോക്സ് സഭയാകട്ടെ മധ്യസ്ഥ ചര്‍ച്ച പോലും ബഹിഷ്കരിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു. വിധി നടപ്പാക്കാനുദ്ദേശമില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അന്ത്യശാസനം. ഒരു തരത്തിലുമുള്ള സമവായത്തിനും തങ്ങളില്ലെന്ന സന്ദേശമായി സര്‍ക്കാരിന് കത്തും നല്‍കി.
ചര്‍ച്ച പൊളിഞ്ഞതോടെ ഏതെങ്കിലും വിഭാഗങ്ങളെ പിണക്കാനോ സുപ്രിം കോടതി വിധി നടപ്പാക്കാതെ ഒഴിയാനോ കഴിയാതെ ത്രിശങ്കുവിലായിരിക്കുകയാണ് സര്‍ക്കാര്‍.

Similar News