ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി എം എസ് ധോണിക്ക് അനുമതി
ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ്…
By : Editor
Update: 2019-07-22 20:10 GMT
ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ധോണിക്ക് അനുമതി നല്‍കിയത്. മറ്റ് സൈനികര്‍ക്കൊപ്പം കശ്മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ധോണി അംഗമായ ബെംഗളൂരു ആസ്ഥാനമായ ബറ്റാലിയന്‍ ഇപ്പോള്‍ കശ്മീരിലാണുള്ളതെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.