കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് മൂന്നിനും അറഫാ നോമ്പ് ആഗസ്ത് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന്…

By :  Editor
Update: 2019-08-02 13:43 GMT

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് മൂന്നിനും അറഫാ നോമ്പ് ആഗസ്ത് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‍ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ അറിയിച്ചു. ബലിപെരുന്നാള്‍ ആഗസ്റ്റ് 12നുമായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു.

കൊല്ലത്ത് മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് പാളയം ഇമാം വി.പി സുഹൈബ് മൌലവി നേരത്തെ ദക്ഷിണ കേരളത്തിലെ ബലി പെരുന്നാള്‍ പ്രഖ്യാപിച്ചത്. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം.

Similar News