22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്; മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്

 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ…

By :  Editor
Update: 2019-08-24 08:15 GMT

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ ഇരട്ട പ്രഹരമാണ് ഗോകുലത്തെ കിരീടത്തിലേക്ക് നയിച്ചത്. സല്‍വ കമോറോയാണ് ബഗാന്റെ ഏകഗോള്‍ നേടിയത്. 1997ല്‍ എഫ്‌സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് കേളത്തില്‍ നിന്നൊരു ക്ലബ് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. അന്നും ബഗാനെയാണ് കേരളത്തില്‍ നിന്നുള്ള ടീം തോല്‍പ്പിച്ചത്.

Tags:    

Similar News