തുഷാറിനെ കുടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം കൊടുത്ത് വാങ്ങിയതോ ?! തുഷാറിനെ കുടുക്കാന്‍ നാസില്‍ പ്ലാന്‍ ചെയ്യുന്ന ശബ്ദസന്ദേശങ്ങള്‍ വാട്സ്‌ആപ്പ് വഴി പുറത്തുവന്നു
ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയത് ആസൂത്രിതമാണെന്ന് സംശയം. ഇത് സംബന്ധിച്ച് തുഷാറിനെ കുടുക്കാന്‍ നാസില്‍ പ്ലാന്‍ ചെയ്യുന്ന ശബ്ദസന്ദേശങ്ങള്‍ വാട്സ്‌ആപ്പ്…
;ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയത് ആസൂത്രിതമാണെന്ന് സംശയം. ഇത് സംബന്ധിച്ച് തുഷാറിനെ കുടുക്കാന്‍ നാസില്‍ പ്ലാന്‍ ചെയ്യുന്ന ശബ്ദസന്ദേശങ്ങള്‍ വാട്സ്‌ആപ്പ് വഴി പുറത്തുവന്നു. നാസില്‍ അബ്ദുള്ളയുടേതെന്ന വിധത്തിലാണ് ശബ്ദ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത് നാസിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.വാട്സാപ് ക്ലിപ്പുകളിലെ ശബ്ദം നാസില്‍ അബ്ദുല്ലയുടേതാണെന്നു തെളിയുകയാണെങ്കില്‍ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.