അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം ; കാബുളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. തലസ്ഥാനമായ കാബുളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപമത്താണ് ചാവേർ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്ത്…
അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. തലസ്ഥാനമായ കാബുളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപമത്താണ് ചാവേർ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്ത് പേര്‍ മരിക്കുകയും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. എംബസിക്കും സമീപമുള്ള പ്രദേശത്തുണ്ടായിരുന്ന കാറുകളും കടകളും നശിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനിക വിന്യാസമടക്കം വെട്ടികുറക്കുന്നതിനെ കുറിച്ച് യുഎസ് അധിക്യതര്‍ താലിബാനുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെയാണ് സ്ഫോടനം