എഴുപത്തിയൊന്നു തരം ചായ കുടിക്കണോ ...നാളെ ..നാളേം കൂടി ഉള്ളു " ആദാമിന്റെ ചായക്കടയിലെ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍,…

By :  Editor
Update: 2019-09-06 11:19 GMT

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, ഉറുമാമ്പഴം തുടങ്ങി വിവിധ രുചികളില്‍ ചായ ലഭിക്കും ഇവ പൊടിച്ച് ചായപ്പൊടിയുടെ കൂടെ ചേര്‍ത്താണ് വിവിധ തരം ചായകള്‍ തയ്യാറാക്കുന്നത്.കാപ്പിയിലുമുണ്ട് സ്‌ട്രോബറി, ഓറഞ്ച്, റോസ്, പൈനാപ്പിള്‍, മുസംബി, ആല്‍മണ്ട്, ഡ്രൈഫ്രൂട്ട് തുടങ്ങിയ രുചിവൈവിധ്യങ്ങള്‍. ലിച്ചി, സ്‌ട്രോബറി തുടങ്ങിയ പഴങ്ങളില്‍ നിന്നുള്ള നാച്വറല്‍ ഷുഗര്‍ ചേര്‍ത്ത ഗ്രീന്‍ടീയും സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നും പഴങ്ങളില്‍ നിന്നുമുള്ള ഫ്‌ളേവറുകള്‍ ചേര്‍ത്ത കാവയും ഈ ടീ ഫെസ്റ്റിവലില്‍ ഒരുക്കിയിരുന്നു. 10 രൂപ മുതല്‍ വിലയില്‍ ചായ ലഭ്യമാണ്.പക്ഷെ ഇതെല്ലാം പരീക്ഷിക്കാൻ ഇനി നാളെ ഒരു ദിവസം മാത്രമാണ് ഉള്ളത് .

Tags:    

Similar News