അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക്മിസൈലുമായി ചൈന

അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക്മിസൈല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര…

By :  Editor
Update: 2019-10-01 06:42 GMT

അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക്മിസൈല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കും. നിലവില്‍ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്-41 ന്.മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്‌.

Tags:    

Similar News