മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ…
By : Editor
Update: 2019-10-02 05:35 GMT
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി കഴിഞ്ഞും ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.ഒഴിപ്പിക്കല്‍ നടപടികള്‍ വ്യാഴാഴ്ച തന്നെ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം.