മികച്ച വനിതാ സംരംഭകരെ ഇസാഫ് ആദരിച്ചു

കൊച്ചി: ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗം തൃശ്ശൂരില്‍ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 1500ലധികം പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിന്‍റെ…

;

By :  Editor
Update: 2019-10-03 00:28 GMT

കൊച്ചി: ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗം തൃശ്ശൂരില്‍ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 1500ലധികം പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിന്‍റെ ഭാഗമായി 12 മികച്ച വനിതാ സംരംഭകരെ 'ഇസാഫ് സംരംഭകത്വ പുരസ്കാരം' നല്‍കി ആദരിച്ചു. ഗവണ്‍മെന്‍റ് ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സംപൂര്‍ണ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറിന പോള്‍, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്‍റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ്, ഇസാഫ് കോ-ഓപ്പറേറ്റീവ് ഡയറക്ടര്‍മാരായ ഡോ. ജേക്കബ് സാമുവല്‍, അലോക് തോമസ് പോള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എല്‍. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിം ചീഫ് വിപ്പ് വിതരണം ചെയ്തു.

Tags:    

Similar News