പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം

പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും…

By :  Editor
Update: 2019-10-03 23:03 GMT

പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച്‌ മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കര്‍ണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. ഉന്നത സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉന്നത സമിതി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങള്‍ക്ക് കാരണം എന്നും കര്‍ണ്ണാടകം പറയുന്നു.

Tags:    

Similar News