വേശ്യാ പ്രയോഗം': ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി

സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമര്‍ശം…

By :  Editor
Update: 2019-10-15 08:14 GMT

സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഫിറോസിനെതിരെ ഇവർ നിയമ നടപടിക്കൊരുങ്ങുന്നത്.ഫെയ്‍സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‍ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍‌ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം.

രാഷ്ട്രീയത്തിൽ വരില്ല, വന്നാൽ ചാരിറ്റി പ്രവർത്തനം നിർത്തും എന്നൊക്കെ ലൈവിൽ വന്ന് പറഞ്ഞ് ,പിന്നീട് പരസ്യമായി ലീഗ് വേദിയിൽ വന്ന് വോട്ട് ചോദിച്ചതിനെയാണ് താൻ വിമർശിച്ചത്. ഇതിന് മുൻപ് മോഹനൻ വവൈദ്യരെപ്പോലെ ഫ്രോഡ് ആണെന് തെളിയിക്കപ്പെട്ട ഒരാളുടെ അടുത്തേക്ക് ചാരിറ്റി രംഗത്ത് നിൽക്കുന്ന ഫിറോസ് രോഗികളെ പറഞ്ഞയക്കരുത് എന്ന് പറഞ്ഞതിന് അന്ന് അദ്ദേഹം ലൈവിൽ വന്ന് എന്തൊക്കെയാ പറഞ്ഞു. താൻ പ്രവാചകനെതിരെ പറഞ്ഞു എന്ന് വരെ പ്രചരിപ്പിച്ച് തനിക്കെതിരെ മതവിശ്വാസികളെ ഇളക്കിവിടാൻ വരെ ശ്രമം നടന്നതായി ജസ്‌ല പറഞ്ഞു.

ഇവിടെ വിമർശിക്കപ്പെടാത്ത ആരാണുള്ളത് .ഇവടെ ദൈവം വിമര്ശിക്കപ്പെടുന്നുണ്ട് ,നരേന്ദ്ര മോഡി വിമര്ശിക്കപ്പെടുന്നുണ്ട് ,പിണറായി വിജയൻ വിമര്ശിക്കപ്പെടുന്നുണ്ട് അവർക്കാർക്കും പ്രശ്നമില്ല .പക്ഷേ അയാളെ ആരും വിമർശിക്കാൻ പാടില്ല എന്നുള്ളതാണ് പുള്ളിയുടെ നിലപാട് എന്നും ജസ്‌ല പറഞ്ഞു.

Tags:    

Similar News