‘കല്‍ക്കി ഭഗവാന്’ ആശ്രമങ്ങളില്‍ റെയ്ഡ്: 500 കോടിയോളം രൂപയുടെ സ്വത്ത് കണ്ടെത്തി
ചെന്നൈ: നിരവധി അനുയായികളുള്ള ‘കല്‍ക്കി ഭഗവാന്’ ആശ്രമങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 500 കോടിയോളം രൂപയുടെ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തിയതായി ഐടി അധികൃതര്‍ അറിയിച്ചു.…
ചെന്നൈ: നിരവധി അനുയായികളുള്ള ‘കല്‍ക്കി ഭഗവാന്’ ആശ്രമങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 500 കോടിയോളം രൂപയുടെ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തിയതായി ഐടി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ നടന്ന പരിശോധന വെള്ളിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി.
ആന്ധ്രാ പ്രദേശ് , തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ആശ്രമവുമായി ബന്ധപ്പെട്ട 40ളം കേന്ദ്രങ്ങളിലെ ആദായനികുതി പരിശോധനക്ക് മൊത്തം 250ഓളം ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടത്.
43.9 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 18 കോടി മതിപ്പുള്ള അമേരിക്കന്‍ ഡോളറുകളും കണ്ടെടുത്തു. ഇതിന് പുറമെ 26 കോടിരൂപയുടെ 88 കിലോ സ്വര്‍ണവും അഞ്ചു കോടി രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി ഐ ടി അധികൃതര്‍ അറിയിച്ചു.
70 വയസ്സുള്ള വിജയകുമാർ എന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് കൽക്കി അവതാരമാണെന്ന് സ്വയം അവകാശപ്പെടുന്നത്. ഭാര്യ പത്മാവതി, മകൻ എൻകെവി കൃഷ്ണ എന്നിവരെല്ലാം ചേർന്നാണ് ട്രസ്റ്റ് നടത്തുന്നത്.