അഞ്ചര മണിക്കൂർ ശസ്ത്രക്രിയ; പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്
ചെന്നൈ: അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പശുവിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ…
;ചെന്നൈ: അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പശുവിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക്കിനൊപ്പം സൂചികൾ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു.
മൂത്രമൊഴിക്കുന്നതിനും വിസര്‍ജിക്കുന്നതിനും പശു കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഉടമ പി മുനിരത്നം പശുവിനെ ആശുപത്രിയിൽ എത്തിച്ചത്.ആറുമാസം മുൻപാണ് മുനിരത്നം പശുവിനെ വാങ്ങിയത്. 20 ദിവസം മുമ്പ് പ്രസവിക്കുകയും ചെയ്തു. എന്നാൽ മൂന്ന് ലിറ്റര്‍ പാല് മാത്രമാണ് ലഭിച്ചിരുന്നത്.പശു അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡോക്ടർമാരുടെ സഹായം തേടാൻ മുനിരത്നം തീരുമാനിച്ചു. അങ്ങനെയാണ് ഈ ഹോസ്പിറ്റലിൽ എത്തുന്നത്.അതേസമയം നൂറു രൂപയിൽ താഴെ മാത്രമാണ് മുനിരത്നത്തിന് ആശുപത്രിയിൽ അടയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിൽ 35000 രൂപ ഈടാക്കിയേനെയെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.