സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് 52 കാരിയെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ
ദുബായ്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് 52 കാരിയെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ, ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ആണ് അറസ്റ്റിലായത്.ഡേറ്റിങ് ആപ്പ്…
;ദുബായ്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് 52 കാരിയെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ, ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ആണ് അറസ്റ്റിലായത്.ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. 2019 ജനുവരിയിലാണ് ഇയാള്‍ സ്വന്തം അപാര്‍ട്ടമെന്‍റില്‍വെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്.സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത കാലയളവില്‍ തന്നെ 33കാരിയായ ഉക്രെയ്ന്‍ സ്വദേശിനിയെ പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്.
സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം കൂടിയ ശേഷം നേരിട്ട് കാണാനായി ക്ഷണിച്ച ഇയാള്‍ തന്നെ അല്‍ ബാര്‍ഷയിലെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉക്രെയ്ന്‍ സ്വദേശിനി പൊലീസിന് മൊഴി നല്‍കി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെ പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രം. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.