മഞ്ചേരിയില്‍ വിമാർട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റം; ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു
മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റം. ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. ഉദ്ഘാടന പരിപാടിക്ക് വൈകിയെത്തിയതോടെയാണ്…
;മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റം. ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. ഉദ്ഘാടന പരിപാടിക്ക് വൈകിയെത്തിയതോടെയാണ് ജനക്കൂട്ടം നടിക്ക് നേരെ തിരിഞ്ഞത്.
4 മണിക്ക് നടി എത്തും എന്ന് പരസ്യം ചെയ്തു 8 മണിക്കാണ് നടി എത്തിയത് , ആളുകളുടെ പ്രധിഷേധം കണ്ടു നടി വണ്ടിയിൽ നിന്ന് ഇറങ്ങാതെ അര മണിക്കൂർ വീണ്ടും വൈകി സ്റ്റേജിലേക് കയറുമ്പോഴാണ് അനിഷ്ട സംഭവം അരങ്ങേറിയത്.ആകെ നാല് ബൗണ്‍സര്‍മാരായിരുന്നു നൂറിന് ഒപ്പം ഉണ്ടായിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് നൂറിനെ വേദിയിലേക്ക് എത്തിച്ചതെന്നും നടിയുടെ അമ്മ പറയുന്നു. ഇതിനിടെയുണ്ടായ ബഹളത്തിലാണ് നൂറിന് പരിക്കേറ്റത്. ആള്‍ക്കൂട്ടത്തിലെ ഒരാളുടെ കൈ നൂറിന്‍റെ മൂക്കിന് ശക്തമായി ഇടിയ്ക്കുകയായിരുന്നു.
എന്നാൽ ഈ സംഭവത്തെ കുറിച്ച് നൂറിന്‍റെ അമ്മ പറയുന്നത് ഇങ്ങനെയാണ് .. വൈകീട്ട് നാല് മണിക്കായിരുന്നു ഉദ്ഘാടനം പറഞ്ഞിരുന്നത്. സംഘാടകരുടെ നിര്‍ദ്ദേശം അനുസരിച്ച് കൃത്യ സമയത്ത് തന്നെ നടിയും അമ്മയും മഞ്ചേരിയില്‍ എത്തി. എന്നാല്‍ ജനക്കൂട്ടം കുറവാണെന്നും കൂടുതല്‍ ആളുകള്‍ വരട്ടെയെന്നും പറഞ്ഞ് ആറ് മണിവരെ ഹോട്ടലില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് ഉദ്ഘാടനത്തിന് വന്നതെന്നും സംഘാടകരുടെ പിഴവാണ് ഇങ്ങനെയൊരു കാര്യത്തിലേക്കു എത്തിച്ചതെന്നും ,അവര്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല കൂടാതെ തങ്ങളുടെ കാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും നടിയുടെ അമ്മ പറഞ്ഞു.