മലപ്പുറം ജില്ലയിൽ ഇന്ന് (13-01-2025); അറിയാൻ

Update: 2025-01-12 23:34 GMT

പോലീസ് അറിയിപ്പ്

നിലമ്പൂർ∙ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ നടക്കുന്നതിനാൽ 19 വരെ വഴിക്കടവ് ഭാഗത്ത് നിന്നു മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എടക്കര, കരുളായി, പൂക്കോട്ടുംപാടം-വണ്ടൂർ വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നു വഴിക്കടവ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വണ്ടൂർ, പൂക്കോട്ടുംപാടം, കരുളായി, എടക്കര വഴി പോകണം.

അധ്യാപക ഒഴിവ്

എരഞ്ഞിമങ്ങാട് കളക്കുന്ന് ജിയുപി സ്കൂളിൽ ജെഎൽടി (ഹിന്ദി) ഒഴിവിൽജനുവരി  13ന് 10ന് അഭിമുഖം നടത്തും.

ജോലി ഒഴിവ്

പുളിക്കൽ പഞ്ചായത്തിലെ ഹോമിയോ ക്ലിനിക്കിൽ ഫാർമസിസ്റ്റ് കം അറ്റൻഡറുടെ ഒഴിവ്. അഭിമുഖം ജനുവരി 14ന് രാവിലെ 11 മണിക്ക് പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ.

Tags:    

Similar News