പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടന്നത്. ഒരു ഓട്ടോറിക്ഷ…
;ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടന്നത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ സംയോജിത ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്.
ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 9 മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് ഒരു കുഴി എടുക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ഡ്രൈവര്‍ ഉടന്‍ പോലീസിനെ അറിയിച്ചു.
ഉടന്‍ സ്ഥലത്ത് എത്തിയ പോലീസ് പ്രതികളോട് കാര്യം തിരക്കിയപ്പോള്‍ പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയാണെന്നാണ് മറുപടി നല്‍കിയത്. സംശയം തോന്നിയ പോലീസ് ബാഗ് തുറന്നപ്പോള്‍ കുട്ടിയ്ക്ക് ജീവനുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണെന്നും, കുഞ്ഞിനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെന്നും സുഖം പ്രാപിച്ചു വരികയാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.