ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് തേടി സുപ്രീംകോടതി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് തേടി സുപ്രീംകോടതി. മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…

By :  Editor
Update: 2019-11-04 12:14 GMT

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് തേടി സുപ്രീംകോടതി. മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിലപാട് തേടിയത്.

മാസ്റ്റര്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചെങ്കിലും വനം വകുപ്പ് എതിര്‍ത്തതായും ബോര്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഇപ്പോള്‍ 64 ഏക്കര്‍ മാത്രമേ ബോര്‍ഡിന്റേതായുള്ളൂ. എന്നാല്‍ രേഖകളില്‍ 94.28 ഏക്കര്‍ ഭൂമി ബോര്‍ഡിന് അവകാശപ്പെട്ടതാണ്. ബാക്കി ഭൂമി കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ബോര്‍ഡ് കോടതിയോട് അഭ്യര്‍ഥിച്ചു.

നിലവിലെ മാസ്റ്റര്‍ പ്ലാനിന് താന്ത്രികപരവും ശാസ്ത്രപരവുമായ പോരായ്മകള്‍ ഉണ്ടെന്നും , പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News