ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് കുമ്മനം രാജശേഖരന്‍

 ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍,…

By :  Editor
Update: 2019-11-14 01:08 GMT

ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ഈ കാര്യത്തില്‍ ദേവസ്വംബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനഃപരിശോധന ഹര്‍ജിയില്‍ കക്ഷിയായില്ല. ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയില്‍ അപാകതയുണ്ടെന്നാണ് ഇപ്പോള്‍ വന്ന വിധിയുടെ അര്‍ത്ഥം. അതിനാല്‍ അന്തിമവിധി വരുന്നത് വരെ ഈ സര്‍ക്കാര്‍ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറണം എന്നാവശ്യപ്പെട്ട് വന്നാല്‍ അവരെ തടയണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുന്നെയുണ്ടായിരുന്ന ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠം പഠിക്കാതെ സര്‍ക്കാര്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News