പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഭുവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അനിമല്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ പരാതിയിലാണ്…

;

By :  Editor
Update: 2019-11-19 12:20 GMT

ഭുവനേശ്വര്‍: നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഭുവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അനിമല്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ പരാതിയിലാണ് നടപടി. സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരു സ്ത്രീയും സംഭവത്തിന് സാക്ഷികളായിരുന്നു. ഇവര്‍ കാര്‍ ഡ്രൈവറെ വിളിച്ചെങ്കിലും നിര്‍ത്താതെ പോയതായി പരാതിയില്‍ പറയുന്നു. ഓല ഡ്രൈവറായ കാനു ചരണ്‍ ഗിരിയാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ ഭുവനേശ്വറിലെ ശൈലശ്രീ വിഹാര്‍ ഏരിയയില്‍വെച്ചാണ് ഇയാള്‍ പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ മനഃപൂര്‍വമല്ല ഇങ്ങനെ ചെയ്തതെന്നാണ് ഡ്രൈവര്‍ പറയുന്നത്. അമ്മ പട്ടിയും നാല് കുഞ്ഞുങ്ങളും റോഡില്‍ ഇരിക്കുകയായിരുന്നുവെന്നും പട്ടിക്കുഞ്ഞുങ്ങളെ ഇടിക്കാതിരിക്കാന്‍ കാറിന്റെ വേഗത കുറച്ചെന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞുങ്ങള്‍ പെട്ടെന്ന് റോഡിലേക്ക് ചാടുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെന്നും ഇയാള്‍ പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിച്ച്‌ തെരുവിലെ ജീവികളെ കൊലപ്പെടുത്തുന്നത് നിയമം കൃത്യമായി നടപ്പിക്കിയിട്ടില്ലെന്നതിന് തെളിവാണെന്ന് സംസ്ഥാന മൃഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ജിബാന്‍ ബല്ലാഭ് ദാസ് പറഞ്ഞു

Tags:    

Similar News