കവളപ്പാറയിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

കവളപ്പാറയിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്ന് സന്ദര്‍ശിച്ചപ്പോളാണ് അദ്ദേഹം ഇങ്ങനെ ഒരു…

By :  Editor
Update: 2019-11-23 01:47 GMT

കവളപ്പാറയിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്ന് സന്ദര്‍ശിച്ചപ്പോളാണ് അദ്ദേഹം ഇങ്ങനെ ഒരു കാര്യം അറിയിച്ചത്.ഹെലികോപ്റ്ററില്‍ എത്തിയ യൂസഫലിയെ പി.വി. അബ്ദുള്‍ വഹാബ് എംപി, പി.വി. അന്‍വര്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തുന്ന ഭൂമിയില്‍ ആറു ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുക. ഇതിനു വേണ്ടിവരുന്ന ഒരു കോടി 20 ലക്ഷം രൂപ റീബില്‍ഡ് നിലമ്പൂർ ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എംപിയെ ഏല്‍പ്പിക്കുമെന്നും യൂസഫലി പറഞ്ഞു.

Tags:    

Similar News