മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു

മുംബൈ: ആയിരങ്ങളെ സാക്ഷിയാക്കി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ ജോഷി, നാരായണ്‍…

;

By :  Editor
Update: 2019-11-28 09:21 GMT

മുംബൈ: ആയിരങ്ങളെ സാക്ഷിയാക്കി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ ജോഷി, നാരായണ്‍ റാണെ എന്നിവര്‍ക്ക് ശേഷം ശിവസേനയില്‍നിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. വ്യാഴാഴ്ച വൈകുന്നേരം 6.30ന് ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ. ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ‌ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിരവധി പ്രമുഖ രാഷ്ട്രീയനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു

Tags:    

Similar News