മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മശതാബ്ദി വര്‍ഷികത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശാരദ ടീച്ചര്‍
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മശതാബ്ദി വര്‍ഷികത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചുവെന്നും നായനാരുടെ ജന്മശതാബ്ദി വേണ്ടവിധം…
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മശതാബ്ദി വര്‍ഷികത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചുവെന്നും നായനാരുടെ ജന്മശതാബ്ദി വേണ്ടവിധം ആഘോഷിച്ചില്ലെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാരദ ടീച്ചറുടെ കുറ്റപ്പെടുത്തല്‍.
പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമയമില്ലെങ്കില്‍ മറ്റ് നേതാക്കളില്ലേയെന്നും ശാരദ ടീച്ചര്‍ ചോദിക്കുന്നു. കോടിയേരി അസുഖം കാരണം രംഗത്തില്ലാത്തതും മുഖ്യമന്ത്രിക്ക് മറ്റു പല കാര്യങ്ങളും ചെയ്യുന്നതുകൊണ്ട് ഇതിനെ കുറിച്ച് ഗാഢമായി ചിന്തിച്ചിട്ടുണ്ടാവില്ല. ഇതാര്‍ക്കും ചെയ്യാം. പാര്‍ട്ടിക്ക് മറ്റ് നേതാക്കന്‍മാരില്ലേയെന്നും ശാരദടീച്ചര്‍ പറയുന്നു
നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയായ നിലയിലല്ല മുന്നോട്ടുപോകുന്നത്. അവിടെ നായനാരുടെസ്മരണ നിലനിര്‍ത്തുന്ന യാതൊരു പ്രവര്‍ത്തനവും ഇല്ല. അക്കാദമിയിലെ നായനാരിന്റെ പ്രതിമ പോലും സഖാവിനെ പോലെയല്ലെന്നും ടീച്ചര്‍ പറഞ്ഞു.