ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി. രഹനാ ഫാത്തിമ, ബന്ദു അമ്മിണി എന്നിവരുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ചീഫ്…

By :  Editor
Update: 2019-12-13 01:57 GMT

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി. രഹനാ ഫാത്തിമ, ബന്ദു അമ്മിണി എന്നിവരുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണെന്നും അതിനാല്‍ ഇതിന്റെ പേരില്‍ ഒരു വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Similar News