കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു നടപടിയും ലോക കേരളസഭയിലില്ല; ലോക കേരള സഭ സി.പി.എമ്മിന് ഫണ്ടു കണ്ടെത്താനുള്ള പരിപാടിയാണെന്ന് വി. മുരളീധരന്‍

പ്രവാസികളുടെ പേരില്‍ നടത്തുന്ന ലോക കേരള സഭ വെറും ധൂര്‍ത്തും തട്ടിപ്പുമാണെന്നും സി.പി.എമ്മിന് ഫണ്ടു കണ്ടെത്താനുള്ള പരിപാടിയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. ധൂര്‍ത്തിനു…

By :  Editor
Update: 2020-01-02 14:18 GMT

പ്രവാസികളുടെ പേരില്‍ നടത്തുന്ന ലോക കേരള സഭ വെറും ധൂര്‍ത്തും തട്ടിപ്പുമാണെന്നും സി.പി.എമ്മിന് ഫണ്ടു കണ്ടെത്താനുള്ള പരിപാടിയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. ധൂര്‍ത്തിനു കൂട്ടുനില്‍ക്കാനും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്ന സര്‍ക്കാരുമായി സഹകരിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടുമാണ് താന്‍ സമ്മേളനം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു നടപടിയും ലോക കേരളസഭയിലില്ല. സി.പി.എമ്മിന് സ്വാധീനമില്ലാത്ത മേഖലകളില്‍ നിന്ന് ഫണ്ട് പിരിക്കാന്‍ പറ്റിയ നേതാക്കളെയും സഹയാത്രികരെയുമാണ് പരിപാടിക്ക് ക്ഷണിച്ചത്. പങ്കെടുക്കുന്നവരുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ഒരു വശത്ത് പറയുമ്ബോഴാണ് 16 കോടി രൂപ ചെലവഴിച്ച്‌ ലോക കേരളസഭയ്‌ക്ക് വേദിയൊരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു

Tags:    

Similar News