ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…
മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും അല്ലാതെയും നല്ല ചൂട് ഓംലെറ്റ് കഴിക്കുന്നതിന്റെ രൂചി ഒന്നു വേറെ തന്നെയാണ്. എന്നാൽ,…
മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും അല്ലാതെയും നല്ല ചൂട് ഓംലെറ്റ് കഴിക്കുന്നതിന്റെ രൂചി ഒന്നു വേറെ തന്നെയാണ്.
എന്നാൽ, ഓംലെറ്റിന്റെ രുചി കൂട്ടാൻ ചില മാർഗങ്ങൾ ഉണ്ട്. ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അൽപം പഞ്ചസാരയോ ചോളപ്പൊടിയോ ചേർത്താൽ ഓംലെറ്റിന് രുചി കൂടും. പലപ്പോഴും ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത് ഒഴിവാക്കാൻ പാനിൽ അൽപം വിനാഗിരി പുരട്ടുന്നത് ഈ പ്രശ്‌നം ഒഴിവാക്കാൻ സഹായിക്കും.മറ്റൊന്ന്, മുട്ട പുഴുങ്ങുന്ന സമയത്ത് പലപ്പോഴും മുട്ട പൊട്ടിപോകുന്നതാണ്. ഇത് പരിഹരിക്കാൻ വെള്ളത്തിൽ അൽപം വിനാഗിരിയോ ഉപ്പോ ചേർക്കുന്നത് നല്ലതായിരിക്കും.
ചീസും കാപ്‌സിക്കവും പാലുമൊക്കെ ചേര്‍ത്ത് ഓംലെറ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍: ബട്ടര്‍- 2 ടേബിള്‍ സ്പൂണ്‍ സവോള- 1 ചുവന്ന കാപ്‌സിക്കം-1 മുട്ട- 4 പാല്‍- 2 ടേബിള്‍ സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കുരുമുളകുപൊടി- അര ടീസ്പൂണ്‍ ചീസ്- 2 ടേബിള്‍ സ്പൂണ്‍.
തയ്യാറാക്കുന്നവിധം : ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഉരുക്കി കഷ്ണങ്ങളാക്കിയ സവോളയും കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റുക. പച്ചക്കറി വെന്തു വരുന്ന സമയത്ത് മറ്റൊരു പാത്രത്തില്‍ പാലും മുട്ടയും അര ടീസ്പൂണ്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് അടിച്ചുവെക്കുക. പച്ചക്കറി വെന്തുവരുമ്പോള്‍ വാങ്ങിവെക്കുക. ഇനി ബാക്കിയുള്ള 1 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ പാനിലുരുക്കുക. ഇതിലേക്ക് അടിച്ചുവച്ച മുട്ടമിശ്രിതം ചേര്‍ത്ത് രണ്ടുമിനിറ്റ് വെക്കുക. ഒരുഭാഗം വെന്തുവരുമ്പോള്‍ മറുവശം മറിച്ചിടുക. ഇരുവശവും വെന്തുകഴിഞ്ഞാല്‍ മുകള്‍ഭാഗത്ത് ചീസ് ഇട്ടുകൊടുക്കാം. ഒരുവശത്തായി പച്ചക്കറിയും ഇടാം. ഇനി മുട്ടയുടെ വശത്തുനിന്നും തവി ഉപയോഗിച്ച് പകുതി മടക്കുക. ചീസ് ഉരുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.