ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്; ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് നയം വ്യക്തമാക്കി ഇന്ത്യ.പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍…

By :  Editor
Update: 2020-02-14 23:57 GMT

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് നയം വ്യക്തമാക്കി ഇന്ത്യ.പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. 'ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്".
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച്‌ ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുര്‍ക്കി നേതൃത്വത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു' വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    

Similar News